മട്ടാഞ്ചേരി: പശ്ചിമകൊച്ചിയിലെ സര്‍ക്കാര്‍ നഗരസഭാ റോഡുകളിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമാകുന്നു. ബസ്സ് ഗതാഗതമുള്ള പ്രധാനറോഡുകള്ക്കൊപ്പം ഇടറോഡുകളുടെ തകര്‍ച്ച ചെറുവാഹനയാത്രപോലും ദുഷ്ക്കരമാക്കുകയാണ്. പശ്ചിമകൊച്ചിയിലേയ്ക്കുള്ള കവാടമായ ബിഒടി പാലത്തിനടുത്തുള്ള റോഡ് തകര്‍ച്ച മൂലം രാവിലെയും വൈകിട്ടും വലിയഗാതഗത കുരുക്കാണ് സൃഷ്ടിക്കുന്നത്.
തോപ്പുംപടി, കൊച്ചുപള്ളി കഴുത്തുമുട്ട്, ചുള്ളിക്കല്‍, വെളി, ഫോര്‍ട്ടുകൊച്ചി, ആശുപത്രി ജംഗ്ഷന്, കപ്പലണ്ടിമുക്ക്, പനയപ്പള്ളി, കരുവേലിപ്പടി തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ പ്രധാന റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. കൂടാതെ ഒട്ടെറെ ഇടറേഡുകളും തകര്‍ന്നിട്ടുണ്ട്. ചെറുതും, വലുതുമായ കുഴികളില്‍പ്പെട്ട് ഇരു ചക്രവാഹനയാത്രക്കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍, ഓട്ടോ- കാര്‍യാത്രക്കാര്‍ക്ക് റിപ്പയറിംഗ് ഇനത്തിലാണ് നഷ്ടമുണ്ടാകുന്നത്.
കഴിഞ്ഞ നാല് വര്‍ഷത്തിനകം 20 കോടിയിലേറെ രൂപയാണ് പശ്ചിമകൊച്ചിയിലെ വിവിധ റോഡുകള്‍ക്കായി ചിലവഴിച്ചത്. കഴിഞ്ഞ വര്‍ഷം പനയപ്പള്ളി റോഡിനായി മാത്രം ഒരു കോടിയിലേറെ രൂപയും അനുവദിച്ചു. ഭരണകക്ഷിയില്‍പ്പെട്ട നഗരസഭാംഗം തന്നെ റോഡുകളുടെ തകര്‍ച്ച ചൂണ്ടിക്കാട്ടി നല്കിയ പരാതിയില്‍ സമയബന്ധിതമായി റോഡുകള്‍ നന്നാക്കണമെന്ന് ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ ഉത്തരവിട്ടിരുന്നു. ഉത്തരവ് കാലാവധികഴിഞ്ഞിട്ടും തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിന് യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് റസിഡന്റ്സ് അസോസിയേഷനുകളും പരാതിപ്പെട്ടു.
ടൂറിസം- പൈതൃക കേന്ദ്രമായ പശ്ചിമകൊച്ചിയിലെ തകര്‍ന്ന റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കളക്ടറേറ്റ് പിക്കറ്റിങ്ങ് എംഎല്‍എ ഓഫീസ് മാര്‍ച്ച് നഗരസഭാ കാര്യാലയം പിക്കറ്റിങ്ങ് എന്നീസമര മുറകള്‍ക്ക് തയ്യാറെടുക്കുകയാണ് യുവജന രാഷ്ട്രീയ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: