പള്ളുരുത്തി: ഒരിടവേളയ്ക്കുശേഷം മയക്കുമരുന്ന് സംഘം പള്ളുരുത്തിയില്‍ അരാജകത്വം സൃഷ്ടിക്കുന്നു. പെരുമ്പടപ്പ് വി.എന്‍. പുരുഷന് റോഡ്, കുപ്പക്കാട്ടുപ്രദേശം, പള്ളുരുത്തി കച്ചേരിപ്പടി ഗവ. ആശുപത്രി പരിസരം, കോണം റോഡ് എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് സംഘം സ്ഥിരമായി തമ്പടിക്കുന്നത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യംവെച്ച് ലഹരിമരുന്ന് വില്‍ക്കുന്ന സംഘമാണ് ഇവിടെ സജീവമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
ചില രാഷ്ട്രീയ പാര്‍ട്ടികളുടെ സഹായവും ഇക്കൂട്ടര്‍ക്ക് ലഭിക്കുന്നുണ്ട്. പെരുമ്പടപ്പ് മേഖലയില്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നവര്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണെന്നും നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. പള്ളുരുത്തി പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നും പെരുമ്പടപ്പ് പൈറോഡിന് തെക്കോട്ട്, കുമ്പളങ്ങി ഔട്ട്പോസ്റ്റില്‍ കീഴിലാക്കിയ പെരുമ്പടപ്പ് പ്രദേശത്തിന്റെ ക്രമസമാധാന ചുമതല പള്ളുരുത്തി പോലീസിന് കീഴിലാക്കണമെന്ന് ബിജെപി പള്ളുരുത്തി സൗത്ത് ഏരിയാ പ്രസിഡന്റ് എം.എസ്. രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: