ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ വീണ്ടും വാണിജ്യാവശ്യങ്ങള്‍ക്കായി തുറന്നു. 2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തിന് ശേഷം ആദ്യമായാണ് വേള്‍ഡ് ട്രേഡ് സെന്റര്‍ വ്യാപാരികള്‍ക്കായി തുറന്നുകൊടുത്തത്.
ആക്രമണത്തില്‍ നിലംപരിശായ കെട്ടിടങ്ങള്‍ നിന്നിരുന്ന അതേ സ്ഥലത്താണ് പുതിയ ഗോപുരവും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.പതിമൂന്ന് വര്‍ഷം മുന്‍പ് അല്‍ ഖ്വയ്ദ ആക്രമണത്തില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നത്.
വണ്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്ന പേരിലുള്ള ഒരു കെട്ടിടമാണ് ഇപ്പോള്‍ പ്രവര്ത്തനസജ്ജമായിക്കുന്നത്.എട്ടുവര്‍ഷം കൊണ്ടാണ് 390 കോടി ഡോളര്‍ ചെലവില്‍ കെട്ടിടം പുനര്‍നിര്‍മിച്ചത്.
104 നിലകളുള്ള കെട്ടിടത്തിന് 1776 അടി ഉയരമുണ്ട്.പുതുതായി പണിത വേള്‍ഡ് ട്രേഡ് സെന്ററിന് 104 നിലകളാണുള്ളത്. അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയതും അതീവ സുരക്ഷാസംവിധാനങ്ങളുമുള്ള കെട്ടിടമാണിത്. 541 മീറ്റര്‍ ആണ് കെട്ടിടത്തിന്റെ ഉയരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: