ഇസ്ലാമാബാദ്: ഭാരതത്തിലെ സിഖ് തീര്‍ത്ഥാടകര്‍ക്ക് എല്ലാവിധ സുരക്ഷയും ഉറപ്പു വരുത്തുമെന്ന് പാക്കിസ്ഥാന്. ഗുരുനാനാക്കിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൂന്ന് ദിവസം പാക്കിസ്ഥാനില്‍ നടക്കുന്ന 2,000 സിഖ് തീര്‍ത്ഥാടകരാണ് വാഗാ അതിര്‍ത്തിയില്‍ ഇന്ന് എത്തുന്നത്.
വാഗാ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ചാവേര്‍ ആക്രമണം ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നതെന്ന് പാക് അധികൃതര്‍ അറിയിച്ചു. അതിര്‍ത്തിയിലുള്‍പ്പെടെ എല്ലായിടങ്ങളിലും ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: