കട്ടക്ക്: ഇന്ത്യന്‍ താരം സുരേഷ് റെയ്ന ഏകദിനത്തില്‍ 5000 റണ്‍സ് തികച്ചു. ഇന്നലെ ശ്രീലങ്കക്കെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 44 റണ്‍സെടുത്തപ്പോഴാണ് റെയ്ന 5000 ക്ലബില്‍ അംഗത്വം നേടിയത്. തന്റെ 200 ഏകദിനത്തിലാണ് സുരേഷ് റെയ്ന ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം കൈവരിക്കുന്ന 11-ാമത്തെ ഇന്ത്യന്‍ താരമാണ് റെയ്ന. തന്റെ 200-ാം ഏകദിനത്തില്‍ കളിയില്‍ 34 പന്തില്‍ നിന്ന് 52 റണ്‍സെടുത്താണ് റെയ്ന പുറത്തായത്.
32 അര്‍ധ സെഞ്ചുറികളും നാല് സെഞ്ചുറികളും റെയ്ന സ്വന്തം പേരിലാക്കിയിട്ടുണ്ട്. 17 ടെസ്റ്റുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച റെയ്ന 28.44 ശരാശരിയില്‍ 768 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ചുറിയും ഏഴ് അര്‍ദ്ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: