കൊച്ചി: വലിയ വിലക്കിഴിവോടെ ബോംബെ എക്സ്പോര്‍ട്ട് ഹൗസ് സംഘടിപ്പിക്കുന്ന ബ്രാന്‍ഡഡ് റെഡിമെയ്ഡ് വസ്ത്രമേള കൊച്ചി എംജി റോഡില്‍ സൗത്തിലെ അവന്യൂ റീജന്റ് ഹോട്ടലില്‍ ആരംഭിച്ചു. 1,000 മുതല്‍ 3,000 രൂപ വരെ വിലയ്ക്കുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ ഇവിടെ 350 രൂപ മുതല്ക്കുള്ള വിലയ്ക്കു ലഭിക്കും.
ഈ മാസം 10 വരെയാണ് മേള. ലേഡീസ്, ജന്റ്സ്, കിഡ്സ് വിഭാഗങ്ങളിലായി ബ്രാന്‍ഡഡ് കാര്‍ഗോ, ജീന്‍സ്, ട്രൗസര്‍, 100% കോട്ടണ്‍ ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, ബര്‍മുഡ, ലേഡീസ് ടോപ്സ്, ഫാന്‍സി ത്രീഫോര്‍ത്ത്, കാപ്രി തുടങ്ങിയവയൊക്കെ ആയിരക്കണക്കിനു വെറൈറ്റികളില്‍ ഇവിടെ ലഭിക്കും.
ഓരോന്നിനും വില 250 രൂപ മാത്രം. ചൊവ്വാഴ്ച വരെയാണ് ഓഫര്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പാശ്ചാത്യ മോഡല്‍ വസ്ത്രങ്ങളെല്ലാം ലഭിക്കുന്നതാണ്.ക്രിസ്മസിനു മുന്‍പായി സ്റ്റോക്ക് വിറ്റഴിച്ചു പുതിയ ഉത്പാദനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ വസ്ത്രമേള സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: