ഇടുക്കി : കട്ടപ്പന ഹാഷിഷ് ഓയില്‍ കേസിലെ മുഖ്യ പ്രതികളെ കണ്ടെത്താന്‍ പോലീസ് സംഘം ഊര്‍ജ്ജിത ശ്രമം തുടങ്ങി. കേസിലെ മുഖ്യ പ്രതികളായ കൗസല്യ ടോമി, റൊമാരിയോ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടി വിലമതിക്കുന്ന ഒരു ലിറ്റര്‍ ഹാഷിഷ് ഓയിലും പതിനേഴ് കിലോ കഞ്ചാവും കട്ടപ്പന പോലീസ് പിടിച്ചെടുത്തത്.
കട്ടപ്പന കാഞ്ചിയാര്‍ മുണ്ടമറ്റത്തില്‍ രാജപ്പന്റെ വാടകവീട്ടില്‍ താമസിച്ചിരുന്ന ബാലഗ്രാം കിഴക്കേമുറി ശ്രീജിത്ത് (36), തിരുവനന്തപുരം കിളിമാനൂര്‍ രാജു’വനില്‍ രജനി (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ അപേക്ഷ നല്‍കിയതായി എസ്.ഐ സുനില്‍കുമാര്‍ അറിയിച്ചു. ടോമിയും റൊമാരിയോയും തമിഴ്നാട്ടിലേക്ക് കടന്നതായാണ് ലഭിക്കുന്നവിവരം. കട്ടപ്പന സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്നാട്ടിലെത്തി അന്വേഷണം നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: