കൊച്ചി: പച്ചക്കറികളിലെയും പഴവര്‍ഗങ്ങളിലെയും, കീടനാശിനികള്‍, ബാക്ടീരിയ, അണുക്കള്‍, ഫംഗസുകള്‍ എന്നിവയകറ്റുന്ന വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് ക്ലെന്‍സര്‍ ‘ധാത്രി ഈറ്റ് പ്യുര്‍ ‘ വിപണിയിലിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രതാരവും ധാത്രി ബ്രാന്‍ഡ് അംബാസഡറുമായ മഞ്ജു വാര്യര്‍ ആണ് ഈറ്റ് പ്യുര്‍ വിപണിയിലിറക്കിയത്.
ധാത്രി ആയുര്‍വേദ പ്രസിഡന്റ് (സെയില്‍സ്) പി.ഈശ്വര്‍ദാസ്, ആര് & ഡി വൈസ് പ്രസിഡന്റ് രാജേഷ് കുമാര്‍, നാഷണല്‍ സെയില്‍സ് മേധാവി സോണി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. ദീര്‍ഘനാളത്തെ ഗവേഷണത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്ത ഈറ്റ് പ്യുര്‍ ഇന്ത്യയിലെ ആദ്യത്തെ നൂറ് ശതമാനം പ്രകൃതിദത്ത ഹെര്‍ബല്‍ ഉത്പന്നം ആണെന്ന് ധാത്രി ആയുര്‍വേദ മാനേജിംഗ് ഡയറക്ട്ടരും ചീഫ് ഫിസിഷ്യനുമായ ഡോ.എസ് സജികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: