കൊച്ചി: കൊച്ചി മെട്രോക്കുളള ആദ്യ ട്രെയിന്‍ സെറ്റുകള്‍ 2016ന്റെ തുടക്കത്തില്‍ വിതരണം ചെയ്യുമെന്ന് കരാര്‍ ലഭിച്ച കമ്പനി ആല്‍സ്റ്റോം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 25 മെട്രോപോളിസ് ട്രെയിന്‍ ബോഗികള്‍ വിതരണം ചെയ്യുന്നതിനായി ആല്‍സ്റ്റോം ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി 85 ദശലക്ഷം യൂറോയുടെ കരാറുണ്ടാക്കിയിരുന്നു.
25 സ്റ്റാന്‍ഡേര്‍ഡ് ട്രാക്ക് ഗേജ് ട്രെയിനുകളുടെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം, സ്ഥാപിക്കല്‍, ടെസ്റ്റിങ്ങ്, കമ്മീഷനിങ്ങ്, എന്നിവയുടെ ചുമതല ആല്സ്റ്റോമിനാണ്. 65 മീറ്റര്‍ നീളമുള്ള 3 കാറുകളോട് കൂടി 975 യാത്രക്കാരെ കയറ്റാന്‍ പാകത്തിലുള്ളതാണ് ഓരോ ട്രെയിനും. മണിക്കൂറില്‍ 80 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. യാത്രക്കാരുടെ സൗകര്യത്തിനായി എയര്‍കണ്ടീഷന്‍, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവയും ഉണ്ടാകും. ആന്ധ്രയിലെ ശ്രീസിറ്റിയിലാണ് ട്രെയിനിന്റെ നിര്‍മ്മാണം.
ചെന്നൈക്ക് ശേഷമുള്ള രണ്ടാമത്തെ മെട്രോ കരാറാണിതെന്ന് ആല്‍സ്റ്റോം ട്രാന്‍സ്പോര്‍ട്ട് ഏഷ്യ പെസിഫിക്ക് സീനിയര്‍ വൈസ് പ്രസിഡണ്ട് ഡൊമിനിക്ക് പൗളിക്വന് പറഞ്ഞു.
ലോകമൊട്ടാകെ 4000 മെട്രോപോളിസ് ട്രെയിന്‍ സെറ്റുകള്‍ ഇതിനോടകം വിറ്റഴിഞ്ഞിട്ടുണ്ട്. 2,80,000 സ്ക്വയര്‍ഫീറ്റിലാണ് അള്സ്റ്റോമിന്റെ ശ്രീസിറ്റിയിലെ ഉത്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: