മുംബൈ: സര് എച്ച്. എന്‍. റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയും ഗവേഷണ കേന്ദ്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈക്ക് സമര്‍പ്പിച്ചു. ലോകോത്തര നിലവാരമുള്ള ചികിത്സയും ആധുനിക സജ്ജീകരണങ്ങളും നൂതന സാങ്കേതിക വിദ്യകളുമൊക്കെ 345 കിടക്കകളുള്ള ഈ ആശുപത്രിയില്‍ ലഭ്യമാകും.
90 വര്‍ഷം പഴക്കമുള്ള ആശുപത്രി നിത അംബാനിയുടെ നേതൃത്വത്തില്‍ റിലയന്‍സ് ഫൗണ്ടേഷന് ഏറ്റെടുത്ത് ലോകോത്തര നിലവാരത്തില്‍ നവീകരിക്കുകയായിരുന്നു.
അമേരിക്ക, ബ്രിട്ടന്, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന 50 ഓളം മികച്ച ഡോക്ടര്‍മാരും സര്ജന്മാരും സര് എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ സേവനത്തിനെത്തിയിട്ടുണ്ടെന്നു നിത അംബാനി സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരോഗ്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കണമെന്നും ഇതേ മാതൃകയില്‍ സെര്‍വ് ഇന്‍ ഇന്ത്യ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഏഷ്യയില്‍ ആദ്യമായി സ്പെറ്റ് സി ടി, മുംബൈയില്‍ ആദ്യമായി പെറ്റ് സി ടി ഉപകരണങ്ങള്‍ ഇവിടെ ഉപയോഗിക്കുന്നു. ഹൈബ്രിഡ് കാത് ലാബാണ് മറ്റൊരു പ്രത്യേകത. റോബോട്ടിക് സര്‍ജറിയുള്ള 15 ഓപ്പറേഷന് തിയറ്ററുകള്‍, അത്യാഹിത വിഭാഗത്തില്‍ മൈനര്‍ ഓപ്പറേഷന് തിയറ്റര്‍, ഫാമിലി ലോഞ്ച്, എന്നിവയും ആശുപത്രിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: