ടെഹ്റാന്: തന്നെ പീഡിപ്പിച്ചയാളെ വധിച്ച യുവതിയ്ക്ക് വധശിക്ഷ നടപ്പിലാക്കിയ ഇറാന്റെ നടപടിയില്‍ പ്രതിഷേധം ശക്തം.
അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ അവഗണിച്ചാണ് യുവതിയുടെ വധശിക്ഷ നടപ്പിലാക്കിയത്. ഇറാന്റെ നടപടിക്കെതിരെ അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്.
ഇന്റലിജന്‍സ് ഓഫീസറെ കൊലപ്പെടുത്തിയെന്ന് കേസിലാണ് റെയ്ഹാനെ ജബ്ബാരി എന്ന 26 കാരിയുടെ വധശിക്ഷ ഇറാന് നടപ്പിലാക്കിയത്.
തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചായാളെയാണ് കൊലപ്പെടുത്തിയതെന്നായിരുന്നു യുവതിയുടെ വാദം. 2007ലായിരുന്നു സംഭവം.
വധശിക്ഷ വിധിച്ചതിനെതിരേ ആഗോള തലത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് വില കല്‍പ്പിക്കാതെ ഇന്നലെ രാവിലെയാണ് യുവതിയുടെ വധശിക്ഷ നടപ്പാക്കിയതെന്ന് ഇറാന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: