ന്യൂയോര്‍ക്ക്: വാഷിംഗ്ടണിലെ സിയാറ്റിലില്‍ വിദ്യാര്‍ഥി സഹപാഠിയെ വെടിവെച്ചുകൊന്ന ശേഷം ജീവനൊടുക്കി. വെടിവയ്പ്പില്‍ അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെയായിരുന്നു സംഭവം.
മേരീസ് വിലെ പില്ച്ചുക്ക് പബഌക്ക് സ്കൂളിലെ ഒന്പതാംകഌസ് വിദ്യാര്‍ഥി ജേലെന്‍ ഫ്രൈബെര്ഗും ആറാം കഌസ് വിദ്യാര്‍ഥിനിയുമാണ് കൊല്ലപ്പെട്ടത്.
ജേലെന്‍ സ്കൂളിലെ കഫറ്റീരിയയില്‍ വച്ച് തോക്കെടുത്ത്, ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നവരെ പിന്നില്‍ നിന്ന് വെടിവയ്ക്കുകയായിരുന്നു. ആറു പേര്‍ക്ക് വെടിയേറ്റു. അവരില്‍ ഒരു വിദ്യാര്‍ഥിനി സംഭവസ്ഥലത്ത് മരിച്ചുവീണു. പെണ്‍കുട്ടികളടക്കം അഞ്ചു പേരുടെ പരിക്ക് ഗുരുതരമാണ്.
2012 ഡിസംബറില്‍ സാന്‍ഡിഹുക്ക് സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ 20 കുട്ടികളും ആറ് അധ്യാപകരും മരിച്ചിരുന്നു. അതിനു ശേഷം ഇതുവരെയായി പല സ്കൂളുകളിലായി 90ലേറെ ഷൂട്ടിംഗ് നടന്നിട്ടുണ്ട്. സാന്‍ഡിഹുക്ക് വെടിവയ്പ്പിലെ പ്രതി അദം ലാന്‍സ മനോരോഗിയായിരുന്നു. എന്നാല്‍ ഇന്നലത്തെ വെടിവയ്പ്പിലെ പ്രതി ജേലെന്‍ ഫ്രൈബെര്‍ഗ് അത്തരക്കാരനല്ല.മാത്രമല്ല എല്ലാവര്ക്കും പ്രിയങ്കരനുമായിരുന്നു.പ്രമുഖ കുടുംബത്തില്‍ നിന്നുള്ളയാളാണ് ജേലെന്‍.വെടിവയ്പ്പിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.എങ്കിലും വെടിയേറ്റവരിലുള്ള ഒരു പെണ്‍കുട്ടി തനിക്കൊപ്പം പുറത്തേക്കു വരാന്‍ തയ്യാറാകാത്തതാണ് ജേലെനെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: