ന്യൂദല്‍ഹി: സാമൂഹ്യസേവന മേഖലകളില്‍ പരിഷ്ക്കരണം വേഗത്തിലാക്കാന്‍ മോദി സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി.
പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് അവരുടെ പ്രകടനം മെച്ചപ്പെടുത്താന്‍ സാമ്പത്തിക സഹായം നല്‍കാനുള്ള സംവിധാനം അടിയന്തരമായി രൂപപ്പെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആസൂത്രണക്കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ശ്രദ്ധവേണ്ട മേഖലകള്‍ കണ്ടെത്തി നല്‍കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ വഴി സാമൂഹ്യ മേഖലകളിലെ പദ്ധതി നടപ്പാക്കലില്‍ കാര്യക്ഷമത കൈവരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്നാണ് മോദിയുടെ പ്രതീക്ഷ.
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സമ്മാനമായി പണം നല്‍കുകയാണ് പ്രകടനം മെച്ചപ്പെടുത്താനുള്ള ഒരു നിര്‍ദ്ദേശം. മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അംഗീകാരം നല്‍കുകയാണ് മറ്റൊന്ന്. ഇതിന് സംസ്ഥാനങ്ങള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തും. കൂടാതെ പ്രകടനം അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുകയാണ് മറ്റൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: