വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിന്റെ ആദ്യ ചടങ്ങായ പുള്ളിസന്ധ്യ വേലയുടെ കോപ്പുതൂക്കല്‍ ചടങ്ങ് നടത്തി. പുള്ളിസന്ധ്യവേലയ്ക്കുള്ള ചന്ദനമുട്ടിയും മഞ്ഞളും അളന്നുതൂക്കി ക്ഷേത്രകാര്യക്കാരന്‍ നല്‍കുന്നതാണ് ചടങ്ങ്. ഇന്നലെ രാവിലെ ദേവസ്വം കലവറയില്‍ തൂശനിലയില്‍ പൂവന്കുലവച്ച് നിലവിളക്ക് തെളിയിച്ച് സുഗന്ധദ്രവ്യങ്ങള്‍ പൂജിച്ചശേഷം ഡെപ്യൂട്ടി കമ്മീഷന് ജി. അനില്‍കുമാര്‍ കോപ്പുതൂക്കല്‍ ചടങ്ങ് നടത്തി. 29ന് പുള്ളിസന്ധ്യവേല ആരംഭിക്കും. നാലുദിവസമായി നടക്കുന്ന ചടങ്ങുകള്‍ നവംബര്‍ നാലിന് പൂര്‍ത്തിയാകും. അന്ന് മുഖസന്ധ്യവേലയ്ക്കുള്ള കോപ്പുതൂക്കും. നവംബര്‍ 8ന് മുഖസന്ധ്യവേല പൂര്‍ത്തിയാകും. അഷ്ടമിക്കും സന്ധ്യവേലകള്ക്കും മുന്നോടിയായാണ് കോപ്പുതൂക്കല്‍ ചടങ്ങ്. ഡിസംബര്‍ 3ന് കൊടികയറും, ഡിസംബര്‍ 14നാണ് അഷ്ടമി. 15ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: