എരുമേലി: പതിമൂന്നുവയസ്സുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി തുമരംപാറകൊപ്പം സ്വദേശി നരിപ്പാറയില്‍ സാബു (36)നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തായി ചമഞ്ഞ് വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പീഡനങ്ങളെ തുടര്‍ന്ന് സ്കൂളിലെത്തിയ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അദ്ധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അദ്ധ്യാപകര്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനിനുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയും കേസ് പോലീസിന് കൈമാറുകയുമായിരുന്നു. പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരായി. കോടതി ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: