ന്യൂദല്‍ഹി: ബിസിനസ് തുടങ്ങാന്‍ ചുവപ്പു നാടകളടക്കം അനവധി കടമ്പകളാണ് ഇതുവരെ ഉണ്ടായിരുന്നത്.ഇനി അതൊന്നും വേണ്ട ഒരു ദിവസം കൊണ്ട് രജിസ്ട്രേഷന് ലഭിക്കും. ഇതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിക്കഴിഞ്ഞു.മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രഖ്യാപന വേളയില്‍ ബിസിനസ് സുഗമമാക്കാന്‍ നിയമങ്ങളും നടപടികളും ലഘൂകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
നിലവില്‍ ബിസിനസ് തുടങ്ങാന്‍ രജിസ്ട്രേഷന് ലഭിക്കാന്‍ ചുരുങ്ങിയത് ഒരു മാസമെങ്കിലും വേണ്ടിയിരുന്നു. ഇനി ഒരു ദിവസം കൊണ്ട് രജിസ്ട്രേഷന് ലഭിക്കും. നികുതി സംവിധാന പരിഷ്ക്കരണം, തൊഴില്‍ നിയമങ്ങള്‍ പ്രകാരമുള്ള രജിസ്ട്രേഷന് തുടങ്ങിയവയെല്ലാം എളുപ്പത്തിലാക്കും. മാത്രമല്ല വേണ്ട പെര്‍മിറ്റുകളുടെ എണ്ണം വെട്ടിക്കുറയ്ക്കും.വസ്തു രജിസ്ട്രേഷന് വേഗത്തിലാക്കും, വേഗം വൈദ്യുതി കണക്ഷനും ലഭ്യമാക്കും.മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് വേഗത്തിലാക്കും. അനാവശ്യ നിയന്ത്രണങ്ങള്‍ എല്ലാം നീക്കും.
ബിസിനസ് സംരംഭം തുടങ്ങുക ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍ ഭാരതം.
ബിസിനസ് തുടങ്ങാനുള്ള നടപടി ക്രമങ്ങള്‍ സുഗമമാക്കാനുള്ള ചുമതല വ്യവസായ നയ പ്രോല്‍സാഹന വകുപ്പിനെ ഏല്‍പ്പിച്ചിട്ടുണ്ട്. മൂന്നു മാസത്തിനുള്ളില്‍ നടപടികള്‍ ലഘൂകരിക്കും.ഇത് പൂര്‍ത്തിയാകുന്നതോടെ ഒരു ദിവസം കൊണ്ട് ബിസിനസ് രജിസ്ട്രേഷന് ലഭിക്കും.നടപടികള്‍ ലഘൂകരിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: