രാജ്യത്ത് സ്ത്രീ- പുരുഷാനുപാതത്തില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഹരിയാന. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കപ്പെടുന്ന സംസ്ഥാനവും ഹരിയാനയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിനിറങ്ങി. തീര്‍ന്നില്ല, വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തില്‍ ഹരിയാന മുന്നേറുകയാണ്. മത്സരിച്ച 116 സ്ഥാനാര്‍ത്ഥികളില്‍ നിന്നും 13 പേരാണ് നിയമസഭയിലേക്ക് എത്തുന്നത്. ഹരിയാനയുടെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായണ് ഇത്രയും വനിതാ പ്രതിനിധികള്‍ നിയമസഭയില്‍ എത്തുന്നത്. ഇതാണ് 13 വനിതകള്‍ രചിച്ച ചരിത്രം.
ഇതിനു മുമ്പ് 1996 ലാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 93 വനിതകള്‍ മത്സരിച്ചിരുന്നെങ്കിലും ഇവരില്‍ നാലുപേര്‍ക്കു മാത്രമാണ് അന്നത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. 2005-ലെ തെരഞ്ഞെടുപ്പിലും വനിതാ പ്രാതിനിധ്യം കൂടുതലായിരുന്നു. 11 വനിത എംഎല്‍എമാരാണ് അന്ന് സഭയിലുണ്ടായിരുന്നത്. 68 വനിതകള്‍ അന്ന് മത്സരിച്ചിരുന്നു. 2000 -ത്തിലും സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ എണ്ണം ഒട്ടും കുറവായിരുന്നില്ല. 49 സ്ത്രീകളാണ് അന്ന് മത്സര രംഗത്തുണ്ടായിരുന്നത്. 1967, 1972, 1977, 1996, 2000 എന്നീ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലാണ് സംസ്ഥാനത്ത് എറ്റവും കുറഞ്ഞ വിനിതാ പ്രാതിനിധ്യമുണ്ടായിട്ടുള്ളത്.
ഐഎന്‍എല്‍ഡി-16, ബിജെപി -15, കോണ്‍ഗ്രസ് -10, ബഹുജന്‍ സമാജ് പാര്‍ട്ടി -ആറ്, ഹരിയാന ജന്‍ഹിത് കോണ്‍ഗ്രസ് – നാല് എന്നിങ്ങനെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വനിതാ സ്ഥാനാര്‍ത്ഥികളുടെ കണക്ക്. വിവിധ പാര്‍ട്ടികളുടെ പിന്തുണയോടെയും സ്വതന്ത്രരായി മത്സരിച്ചവരുമുണ്ട്.
സംസ്ഥാനം ആദ്യമായി ഭരിക്കാനൊരുങ്ങുന്ന ബിജെപിക്കാണ് ഏറ്റവും കൂടുതല്‍ വനിത എംഎല്‍എമാരുള്ളത്. എട്ടു പേര്. കോണ്‍ഗ്രസിന് മൂന്നും ഐഎന്‍എല്‍ഡി, എച്ച്ജെസി എന്നിവരുടെ ഓരോ സ്ഥാനാര്‍ത്ഥികളും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 13 വനിതാ എംഎല്‍എമാരില്‍ ആറുപേര്‍ രണ്ടാം തവണയാണ് ഹരിയാന നിയമസഭയിലെത്തുന്നത്. ഗീത ഭുക്കല്‍, കിരണ്‍ ചൗധരി, രേണുക ബിഷ്നോയി, ശകുന്തള ഖട്ടക്, കവിത ജെയ്ന്‍ എന്നിവര്‍ സിറ്റിംങ് എംഎല്‍എമാരാണ്. ഇതില്‍ രേണുക ഭുക്കല്‍ കിരണ്‍ ചൗധരി എന്നിവര്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മന്ത്രിമാരായിരുന്നു. സന്തോഷ് യാദവ്, സീമ ത്രിഖ, ലതിക ശര്‍മ്മ, രോഹിത രേവ്രി, ബീമ ചൗധരി, പ്രേം ലത, സന്തോഷ് ചൗഹാന് ശര്‍വണ്‍ എന്നിവര്‍ ബിജെപി എംഎല്‍എമാരാണ്. നൈന സിംങ് ചൗട്ടാല (ഐഎന്‍എല്‍ഡി)ആണ്. ചൗട്ടാല കുടുംബത്തില്‍ നിന്നും ആദ്യമായാണ് ഒരു വനിത നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഹരിയാന തെരഞ്ഞെടുപ്പിന് മറ്റൊരു റെക്കോര്‍ഡ് കൂടിയുണ്ട്. കൂടുതല്‍ സ്ത്രീകള്‍ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 75.87 ശതമാനം സ്ത്രീകള്‍ വോട്ടു ചെയ്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: