തുറവൂര്‍: അമിത വേഗതയില്‍ പാഞ്ഞ എംഎല്‍എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. പഴി മിനിലോറി ഡ്രൈവര്‍ക്ക്. ദൃക്സാക്ഷികളായ നാട്ടുകാര്‍ ഇതിനെതിരെ രംഗത്ത് വന്നതിനെ തുടര്‍ന്ന് കേസെടുക്കേണ്ടെന്ന് നിര്‍ദ്ദേശം നല്കി എംഎല്‍എ മുങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തുറവൂര്‍ വടക്ക് വശം സില്‍ക്കിന് മുന്നിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന പി.സി. വിഷ്ണുനാഥ് എംഎല്‍എ സഞ്ചരിച്ച കാറിന് കടന്നുപോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് തുറവൂരില്‍ മിനിലോറിക്കു മുന്നിലേക്ക് കാര്‍ കയറ്റി നിര്‍ത്തുകയായിരുന്നു. സഡണ്‍ ബ്രേക്കിട്ടതോടെ മിനിലോറി കാറില്‍ ഇടിച്ചു. മംഗലാപുരത്തേക്ക് മത്സ്യം കയറ്റിവന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും സാരമായ പരിക്കില്ല. പോലീസെത്തിയപ്പോള്‍ കേസെടുക്കേണ്ടെന്ന് നിര്‍ദ്ദേശം നല്കി എംഎല്‍എ മറ്റൊരു കാറില്‍ യാത്ര തുടരുകയായിരുന്നു. കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: