തൊടുപുഴ : വീടാക്രമിച്ച് മോഷണം നടത്തി മുങ്ങി നടന്ന പ്രതിയെ രണ്ട് പതിറ്റാണ്ടിന് ശേഷം തൊടുപുഴ പോലീസ് പിടികൂടി. വാത്തിക്കുടി ഇല്ലിക്കല്‍ ഷാജി (42)യെയാണ് പിടികൂടിയത്. 1992-ല്‍ തൊടുപുഴ പുതുപ്പരിയാരം കളപ്പുരയ്ക്കല്‍ ബേബിയുടെ വീട്ടിലാണ് ഷാജി ഉള്‍പ്പെടുന്ന നാല്‍വര്‍ സംഘം മോഷണം നടത്തിയത്. മുഖമൂടി ധരിച്ചെത്തിയ സംഘം പത്ത് പവന് സ്വര്‍ണം കവര്‍ന്നിരുന്നു. ഈ കേസില്‍ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയിരുന്നു. സംഭവം നടക്കുമ്പോള്‍ ഷാജിക്ക് ഇരുപത് വയസായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഷാജിക്ക് നിരവധി തവണ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പഴയരിക്കണ്ടത്ത് വച്ചാണ് ഇയാള്‍പിടിയിലായത്. പുതുപ്പരിയാരം കവര്‍ച്ചയുടെ പേരില്‍ കളപ്പുരയ്ക്കല്‍ കോളനിയില്‍ നിരപരാധികളായ നിരവധി പേരെ ക്രൂരമായി മര്‍ദ്ദിച്ചത് ഇന്നും നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: