ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ ഹര്തിയാഹ് മേഖലയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 21 പേര് കൊല്ലപ്പെട്ടു.
ഷിയാ വിഭാഗക്കാരുടെ പള്ളിക്ക് നേരെയാണ് ചാവേറുകളുടെ ആക്രമണമുണ്ടായത്. ഇവിടെ നടന്ന ശവസംസ്കാരത്തിനിടെയാണ് പള്ളിക്ക് നേരെ ആക്രമണം നടന്നത്. പള്ളിയിലെ ആള്‍ക്കൂട്ടത്തിനിടെയിലേക്ക് സ്ഫോടക വസ്തുക്കളുമായി എത്തിയ ചാവേര്‍ സ്വയം പൊട്ടിതെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പ്രഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: