പെരുവ: ബിജെപി കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ മുളക്കുളം പഞ്ചായത്ത് കമ്മറ്റി കീഴൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയവര്‍ക്കുള്ള മെമ്പര്‍ഷിപ്പ് വിതരണവും ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ബിജെപി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. സജീവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ സാമൂഹിക ജീവിതത്തില്‍ വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികള്‍ക്ക് ജില്ലാ പ്രസിഡന്റ് ഉപഹാരം നല്കി ആദരിച്ചു.
സമ്മേളനത്തില്‍ വിഎച്ച്പി ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്. പ്രഭാത്കുമാര്‍ ദേശീയ ജിവിതവും മാതൃകകളും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. കെ.സി. പ്രഭാകരന് നായര്‍ സ്വാഗതം പറഞ്ഞു. കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് തെക്കേടത്ത് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി. ഇ.സി. സോമന്, എ.കെ. മനോജ്, എം.ബി. സുരേന്ദ്രന്, കെ.ടി. മിനിലാല്‍, എം.കെ. സതീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: