എരുമേലി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥലംമാറ്റത്തിനുള്ള പൊതുമാനദണ്ഡങ്ങളെ കാറ്റില്‍പ്പറത്തി എരുമേലി ക്ഷേത്രത്തിലെ ഒരു ജീവനക്കാരനെ ജനറേറ്റര്‍ ഓപ്പറേറ്ററായി സ്ഥിരപ്പെടുത്താന്‍ രഹസ്യനീക്കം.
ക്ഷേത്രം മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ ഒത്താശയോടെ ജീവനക്കാരനെ സ്ഥിരപ്പെടുത്താനുള്ള ശുപാര്‍ശ ഉന്നതാധികാരികള്‍ക്ക് നല്‍കിയതായും സൂചനയുണ്ട്. രണ്ടുവര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചെലവഴിച് സ്ഥാപിച്ച ജനറേറ്റര്‍ ഉപയോഗശൂന്യമായി ത്തീരുന്നുവെന്ന ജനകീയ പരാതി കഴിഞ്ഞ ദിവസം ജന്മഭൂമി റിപ്പോര്‍ട്ടു ചെയ്തിരുന്നു.
എന്നാല്‍ ജനറേറ്റര്‍ ഓപ്പറേറ്റര്‍ എന്ന പുതിയ തസ്തികയ്ക്കു പകരം ക്ഷേത്രത്തിലെ ജോലിക്കാരനെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷേത്രത്തിലെ ഇരുട്ട് മാറ്റാനായി സ്ഥാപിച്ച വലിയ ജനറേറ്റര്‍ പുതുതായി വരുന്ന ക്ഷേത്രം ഭരണാധികാരികള്‍ക്ക് വന്‍ സാമ്പത്തിക ബാദ്ധ്യതയായതോടെയാണ് ജനറേറ്റര്‍ രണ്ടുവര്‍ഷമായി ഉപയോഗശൂന്യമായിത്തീര്‍ന്നത്.
ക്ഷേത്രത്തിലെ ജനറേറ്റര്‍ വേണമെങ്കില്‍ വിവാഹപാര്‍ട്ടിക്കാരും ഉപയോഗിക്കുമെന്ന കണക്കുകൂട്ടലില്‍ സ്ഥാപിച്ചതാണെങ്കിലും അതിനും കഴിയാതെ വന്നതാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. ഒരുതരത്തിലും ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായാണ് സ്ഥലംമാറ്റം മാനദണ്ഡങ്ങള്‍ പോലും കാറ്റില്‍പ്പറത്തി ജീവനക്കാരനെ സ്ഥിരപ്പെടുത്താന്‍ രഹസ്യനീക്കം നടക്കുന്നത്.
ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിലെ ആവശ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ച് ജനറേറ്റര്‍ കാടുപിടിക്കുന്ന ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹിന്ദു ഐക്യവേദി താലൂക്ക് സംഘടനാ സെക്രട്ടറി സി.ആര്. ശ്യാം, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.പി. വേണുഗോപാല്‍ എന്നിവര്‍ ദേവസ്വം അസി. കമ്മീഷണര്‍ക്ക് കഴിഞ്ഞദിവസം പരാതിയും നല്കി.
ജനറേറ്റര്‍ ഓപ്പറേറ്ററായി ആരെയും നിയമിക്കാന്‍ ബോര്‍ഡ് നടപടികളൊന്നും എടുത്തിട്ടില്ലെന്ന് കമ്മീഷണര്‍ പറഞ്ഞതായും ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: