ആലപ്പുഴ: കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മ്മാണ പ്രവൃത്തികള്‍ വിഭജിച്ച് ടെന്‍ഡര്‍ വിളിച്ച് വേഗത്തില്‍ നടപ്പാക്കുന്നതിന് പാടശേഖരസമിതി ഭാരവാഹികളുടെ പിന്തുണ. പാടശേഖരസമിതി ഭാരവാഹികളുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് കര്‍ഷകര്‍ പദ്ധതി നടത്തിപ്പിന് പിന്തുണയറിയിച്ചത്. പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ തയാറാണെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ യോഗത്തെ അറിയിച്ചു. പാടശേഖരസമിതികള്‍ യോഗം വിളിച്ച് എസ്റ്റിമേറ്റ് തയാറാക്കുന്നതിന് കല്ലുകെട്ടാനുള്ള ഭാഗങ്ങള്‍ പൊതുതീരുമാനപ്രകാരം നിര്‍ദേശിക്കണമെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകത മനസിലാക്കി യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള എസ്റ്റിമേറ്റ് തയാറാക്കണമെന്നും പ്രവൃത്തികള്‍ നീരിക്ഷിക്കാന്‍ പ്രാദേശിക സമിതി വേണമെന്നും ആവശ്യമുയര്‍ന്നു.
ചെലവേറിയതിനാലും മടവീഴ്ചമൂലവും കൃഷി നിന്നു പോയ പാടശേഖരങ്ങളെയും പാക്കേജില്‍ ഉള്‍പ്പെടുത്തണം. പാടശേഖരസമിതിയുടെ ഗുണഭോക്തൃകമ്മറ്റികള് പ്രവൃത്തികള്‍ ഏറ്റെടുത്താന്‍ കുറച്ചുതുക മുന്‍കൂര്‍ അനുവദിക്കാന്‍ നടപടി വേണം. പ്രവൃത്തികള്‍ തൊഴില്‍ തര്ക്കങ്ങളില്പ്പെടാതിരിക്കാനും കരിങ്കല്ലടക്കം സാധനസാമഗ്രികള്‍ സുഗമമായി എത്തിക്കുന്നതിനു തടസം നേരിടാതിരിക്കാനും നടപടിവേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: