ചേര്‍ത്തല: കോടംതുരുത്ത് പഞ്ചായത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഏഴാം വാര്‍ഡിലെ എമറാള്‍ഡ് റിസോര്‍ട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം ക്യാമ്പ് ഇവിടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പിന്റെ ഭാഗമായി ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഇവിടെ എത്തുമെന്ന് പ്രചരണമുണ്ട്. നിയമവിരുദ്ധമായി പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ മന്ത്രിമാര്‍ എത്തുന്നതില്‍ പ്രതിഷേധിച്ചാണ് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. ബിജെപി മണ്ഡലം ട്രഷറര്‍ ദിലീപ്കുമാര് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് മിഥുന് ലാല്‍, വി.എം. അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: