കുട്ടനാട്: കുട്ടനാട്ടില്‍ രണ്ടാംകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൊയ്ത്തുയന്ത്ര വാടകയിനത്തില്‍ ഏജന്റുമാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. ചമ്പക്കുളം കൃഷിഭവനു കീഴിലുള്ള കൊക്കണം പാടശേഖരത്തിലെ കര്‍ഷകരാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. കൊയ്ത്തു നടക്കുന്നതിനിടെ പാടശേഖരത്തെ ഈര്‍പ്പം മൂലം കൊയ്ത്തുയന്ത്രം താണതിനെത്തുടര്‍ന്ന് കൊയ്ത്തുമുടങ്ങിയ സമയത്തെയും യന്ത്രവാടക ഏജന്റുമാര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നതായാണ് പരാതി.
മണിക്കൂറിന് 2,000 രൂപ വാടകപ്രകാരം ചെറുകിട കര്‍ഷകര്‍ വരെ രണ്ടും മൂന്നും മണിക്കൂറിന്റെ വാടക അധികമായി നല്‍കേണ്ട സാഹചര്യമാണുള്ളത്. യന്ത്രവാടകയിനത്തില് 4500 രൂപയോളം നല്കിയാല് ഒന്നരയേക്കറില്‍ വിളവെടുപ്പിന് മാത്രം 12,500 രൂപയോളം ചെലവാകുമെന്നും ഇത് കൃഷി നഷ്ടത്തിലാകാന്‍ ഇടയാക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: