ചെങ്ങന്നൂര്‍: ആചാരപ്പെരുമയില്‍ ചെങ്ങന്നൂര്‍ മഹാദേവന് തുലാസംക്രമ നെയ്യാട്ടിനുള്ള നെയ് ചിറക്കടവില്‍ നിന്നും എത്തി. ചിറക്കടവ് മഹാദേവക്ഷത്രത്തില്‍ നിന്നും മഹാദേവസേവാ സംഘം ഭാരവാഹികളായ രാധാകൃഷ്ണകൈമള്‍, ജെ.ആര്. രാജഗോപാല്‍, ടി.പി. മോഹനന്‍പിള്ള, പി.കെ. രാജപ്പന് എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതംഗസംഘം നെയ്യുമായ് എത്തിയത്.
സംക്രമ മുഹൂര്‍ത്തത്തില്‍ അദ്യമായി ഭഗവാന് അഭിഷേകം നടത്തുന്നത് ഇവര്‍ എത്തിച്ച ഈ നെയ്യാണ് വഞ്ഞിപ്പുഴ തമ്പുരാന്റെ കാലം മുതല്‍ നടത്തി വന്നിരുന്ന ഈ ആചാരം ഇടയ്ക്ക് മുടങ്ങിപ്പോയിരുന്നെങ്കിലും ദേവപ്രശ്നത്തെ തുടര്‍ന്ന് എട്ടുവര്‍ഷം മുന്‍പാണ് പുനനരാരംഭിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ നെയ്യുമായ് എത്തിയ സംഘത്തെ എഒ: ആര്.ജയശ്രീ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എന്‍.രാധാകൃഷ്ണന് ശ്രീപദം എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്ന് സ്വര്‍ണ്ണം, വെള്ളി കുംഭങ്ങളില്‍ നെയ് നിറച്ച് കലശ എഴുന്നള്ളിപ്പും നടന്നു. ഈ സമയം തന്നെ ആലപ്പാട്ടുനിന്നുമുള്ള ആറ് അരയ കരയോഗപ്രതിനിധികളും നെയ്യുമായ് ക്ഷേത്രത്തില്‍ എത്തിച്ചര്‍ന്നു. ആലപ്പാട്ട് കരയോഗ സെക്രട്ടറി എസ്.പി.സജു, ചെറീയഴീക്കല് പ്രതിനിധി ബാബു, പറയകടവ് കരയോഗപ്രതിനിധി ബാബു, ശ്രായിക്കാട് കരയോഗപ്രതിനിധി സനാതനന്, അഴീക്കല്‍ കരയോഗ പ്രതിനിധി ഗോപാലകൃഷ്ണന്, കുഴിന്തുറ കരയോഗപ്രതിനിധി അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് എത്തിയത്. ഇവര്‍ക്കും സ്വീകരണം ഒരുക്കിയിരുന്നു.
6.11 നായിരുന്നു സംക്രമമുഹൂര്ത്ത നെയ്യാട്ട് നടന്നത്. ഇവിടെ നെയ്യഭിഷേകം നടക്കുമ്പോള്‍ തന്നെ ചിറക്കടവ് ദേവനും, ചെങ്ങന്നൂര്‍ മഹാദേവക്ഷത്രത്തിന്റെ മൂലസ്ഥാനമായ കുന്നത്തുമല മഹാദേവക്ഷേത്രത്തിലും നെയ്യാട്ട് നടന്നു. ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠരര് മോഹനരും, കുന്നത്തുമല മഹാദേവക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് തന്ത്രി മഹേഷ് മോഹനരരും മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: