മാവേലിക്കര: നഗരമദ്ധ്യത്തില്‍ സംസ്ഥാന പാതയ്ക്കടിയില്‍ വലിയ കുഴി രൂപപ്പെട്ടത് അപകട ഭീഷണി ഉയര്‍ത്തുന്നു. മിച്ചല്‍ ജംഗ്ഷനു വടക്കു ഭാഗത്തായാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. സംസ്ഥാന പാതയില്‍ നിന്നും നടയ്ക്കാവ് ഭാഗത്തേക്ക് പോകുന്ന റോഡിന്റെ തുടക്കത്തില്‍ ഇന്നലെ ജല അതോറിറ്റി പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികള്‍ക്കിടയിലാണ് കുഴി ശ്രദ്ധയില്‍പ്പെട്ടത്. നടയ്ക്കാവ് ഭാഗത്തുനിന്നുള്ള വെള്ളം ഒഴുകി പോകാനുള്ള ഓട ഇതിനു സമീപമായിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ വലിയ കുഴിരൂപപ്പെട്ടതാകാമെന്നാണ് നിഗമനം. ദിനം പ്രതി ആയിരക്കണക്കിന് വാഹനം കടന്നു പോകുന്ന റോഡ് ഇടിഞ്ഞു താഴാനുള്ള സാദ്ധ്യതയുണ്ട്. പൊതുമരാമത്ത് വകുപ്പ് തകരാര്‍ പരിഹരിക്കുവാന്‍ ശ്രമം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: