പള്ളുരുത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഭാരതീയരുടെ ആത്മാഭിമാനം ഉയര്‍ന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. രാധാകൃഷ്ണമേനോന് പറഞ്ഞു. ബിജെപി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മറ്റി പള്ളുരുത്തിയില്‍ സംഘടിപ്പിച്ച ജനമുന്നേറ്റ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് വി.ആര്. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ജന. സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, സംസ്ഥാനസമിതി അംഗം കെ.പി. സുബ്രഹ്മണ്യന്, ജില്ലാ സെക്രട്ടറി സഹജ ഹരിദാസ്, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സാബുവര്‍ഗ്ഗീസ്, എന്‍.എല്‍.ജെയിംസ്, കെ.വി. സുനില്‍കുമാര്‍, കെ.എസ്. സുദീഷ്, കെ.ഡി. ദയാപരന്‍, കെ.കെ. റോഷന്‍കുമാര്‍, കെ.ടി. ബൈജു, കെ.കെ. മുരളീധരന്, രാധിക രാജേന്ദ്രന്, അരുണ്‍ കല്ലാട്ട്, ഇ.ജി. സേതുനാഥ്, പി.എന്‍.ഷാജി, എം.എസ്. രാജേഷ്കുമാര്‍, കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: