കൊച്ചി: കലൂര്‍-പുന്നയ്ക്കല്‍ റോഡിന്റെ യഥാര്‍ത്ഥ പേര് പേരണ്ടൂര്‍ എന്നാണ്. എന്നാല്‍ ഈ പേര് മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. രേഖകളിലും ഭാരത സര്‍ക്കാരിന്റെ സ്റ്റാറ്റസ്റ്റിക്കല്‍ റിപ്പോര്‍ട്ടിലും ‘പേരണ്ടൂര്‍ റോഡ്’ എന്നാണ് നിലനില്‍ക്കുന്നത്. ഇതിനെയാണ് ചില മത നേതാക്കളുടെ ഇടപെടലിലൂടെ ‘ലിറ്റില്‍ ഫഌവര്‍ റോഡ്’ എന്നു മാറ്റുന്നതിനുള്ള ശ്രമം നടക്കുന്നത്. കാരണങ്ങളില്ലാതെ റോഡുകളുടെ പേരുമാറ്റരുതെന്ന ഹൈക്കോടതി നിയമം നിലനില്‍ക്കെയാണ് ഇവരുടെ ഗൂഢനീക്കം. ഈ അനീതിക്ക് കോര്പ്പറേഷന് അധികാരികളും കൂട്ടുനില്‍ക്കുകയാണ്.
വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന പേര് മാറ്റുന്നതിനെതിരെ മേയറെ സമീപിച്ച നാട്ടുകാര്‍ക്ക് ആദ്യം ലഭിച്ച മറുപടി ‘എന്റെ ചെറുപ്പം മുതലെ ഈ റോഡിന്റെ പേര് എല്‍എഫ്സി റോഡ് എന്നായിരുന്നു, പിന്നെങ്ങനെ ഇതിനെതിരെ നടപടിയെടുക്കും എന്നായിരുന്നു. വിവരാവകാശ നിയമം വഴി ലഭിച്ച രേഖകള്‍ ഹാജരാക്കിയപ്പോള്‍ ‘ഇതൊക്കെ ഇത്രവലിയ കാര്യമാക്കണോ?’ എന്നമട്ടിലായി മേയറുടെ മറുപടി.
പേരുമാറ്റാനുള്ള ശ്രമത്തിനെതിരെ സമര്‍പ്പിച്ച അപേക്ഷയില്‍ കോര്പ്പറേഷന് കൗണ്‍സില്‍ ഇതുവരെ ഒരു നടപടിയും കൈകൊണ്ടിട്ടില്ല. കോര്പ്പറേഷന് പുതുക്കി നല്കിയ ലൈസന്‍സുകളില്‍ ചിലതില്‍ എല്‍.എഫ്.സി റോഡെന്നാണ്. ഇവര്‍ സ്ഥാപിച്ച ചില ബോര്ഡികളിലും ഈ പേരാവര്ത്തിച്ചു. നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് പിന്നീടത് മാറ്റിയത്.
റോഡിന്റെ പേര് മാറ്റത്തിനുപിന്നില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നതസൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് പ്രദേശവാസികള്‍ കുറ്റപ്പെടുത്തി. പുതുക്കലവട്ടം റോഡ് ‘ലൂര്‍ദ് മാതാ ചര്‍ച്ച്’ റോഡാക്കാനുള്ള ശ്രമവും അണിയറയില്‍ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: