മാങ്ങാനം: പാലൂര്പടിയില് മാങ്ങാനം എല്‍.പി സ്കൂളിന് സമീപം നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റത്തിന് പലവട്ടം പോലീസ് പിടിച്ചിട്ടും കൂസാക്കാതെ വീണ്ടും ഹാന്‍സ് കച്ചവടം നടത്തുകയും കൊച്ചുകുട്ടികള്‍ക്കുപോലും ഹാന്‍സ് വില്‍ക്കുകയും ചെയ്യുന്ന പാലൂര്‍പടി അമാനാ സ്റ്റോഴ്സ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ബിജെപി വിജയപുരം പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രകടനവും ധര്‍ണ്ണയും നടത്തി.
ബിജെപി സംസ്ഥാന കമ്മറ്റിയംഗം ടി.എന്‍ ഹരികുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ടി.ആര് സുഗുണന്, പ്രശാന്ത്, മഹേഷ് സി.റ്റി, രാജേഷ് ചെറിയമഠം, ഗിരീഷ്കുമാര്‍, സ്റ്റെറിന് തോമസ്, സി.ഒ രാജന്, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: