കോട്ടയം: ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളില്‍ വിളവെടുപ്പിന് സമയമായ പാടശേഖരങ്ങളില്‍ യഥാസമയം കൊയ്ത്തുയന്ത്രങ്ങള്‍ എത്തിക്കുന്നതില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരിക്കുന്ന സാഹചര്യത്തെപ്പറ്റി വിജിലന്‍സ് അന്വേഷിക്കണമെന്ന് ഭാരതീയ ജനതാ പാര്‍ട്ടി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം സന്തോഷ്കുമാര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥവൃന്ദത്തിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയുമാണ് ഇതിന്റെ പിന്നില്‍. ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച, കൃഷിവകുപ്പ് കോട്ടയം ജില്ലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോടും സാഹചര്യങ്ങളോടും മല്ലിട്ട് മണ്ണില്‍ കനകം വിളയിക്കുന്ന കര്‍ഷകര്‍ വിളവെടുപ്പിന് സമയമാകുമ്പോള്‍ കൊയ്ത്തുയന്ത്രങ്ങള്ക്കായി നെട്ടോമോടുകയാണ്. കുട്ടനാടന്‍ പാക്കേജിന്റെ ഭാഗമായി വാങ്ങിയ 21 ഓളം യന്ത്രങ്ങള്‍ കോഴാ കൃഷിഫാമില്‍ തുരുമ്പെടുത്ത് നശിക്കുമ്പോള്‍ കര്‍ഷകര്‍ അമിത കൂലികൊടുത്ത് അയല്‍ സംസ്ഥാനത്തുനിന്നും ഇടനിലക്കാര്‍ വഴി കൊയ്ത്ത് യന്ത്രങ്ങള്‍ കൊണ്ടുവരുന്നതില്‍ ഉദ്യോഗസ്ഥര്‍ ഒത്തുകളിക്കുന്നുണ്ടെന്ന് ധര്‍ണ്ണയില്‍ അധ്യക്ഷതവഹിച്ച കര്‍ഷകമോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം ആരോപിച്ചു. കഴിഞ്ഞകാലങ്ങളില്‍ പാടശേഖര സെക്രട്ടറിമാരുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി ഇടനിലക്കാര്‍ക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രങ്ങള്‍ വിട്ടു നല്‍കിയതാണെന്നും ആരോപണമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ ആന്റണി അറയില്‍, സുനില്‍ കീരനാട്ട്, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍ സുഭാഷ്, സെക്രട്ടറി പി.ജെ ഹരികുമാര്‍, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.വി ബൈജു, കുമ്മനം രവി, മുരളീകൃഷ്ണന്, ദിവാകരന്, രാജേഷ് പാലമറ്റം, ബാബു നരിക്കുഴി, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ്, നാസര്‍ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: