ആലപ്പുഴ: ബസ് സ്കൂട്ടറില്‍ ഇടിച്ച് ഒന്നരവയസുകാരി മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കു പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ.എസ്ആര്ടിസി ആലപ്പുഴ ഡിപ്പോയിലെ ഡ്രൈവര്‍ മണ്ണഞ്ചേരി കാക്കാലപറമ്പില് സുഗുതന്റെ മകന് ചന്ദ്രനെ (40)യാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ 10.50 ഓടെയാണ് സ്ക്കൂട്ടറില്‍ ബസ് ഇടിച്ചു തെറിച്ചുവീണ് കുഞ്ഞ് തത്ക്ഷണം മരിച്ചത്. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പ്രകോപിതരാകുകയും റോഡ് ഉപരോധിക്കുകയും ബസ്ഡ്രൈവര്‍ ചന്ദ്രനെ മര്‍ദ്ദിക്കുകയുമായിരുന്നു.
പഴവീട്ടില്‍ നിന്നും നഗരസഭാ ഓഫീസിലേക്ക് അപ്പൂപ്പന് രാജുവിനും അമ്മ ബിന്ദുവിനുമൊപ്പം സഞ്ചരിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിന് പിന്നിലിടിക്കുന്നത്. തുടര്‍ന്ന് രാജുവും ബിന്ദുവും തെറിച്ച് ദൂരെ വീഴുകയും ബിന്ദുവിന്റെ കൈയിലിരുന്ന ഒന്നരവയസുകാരി രാഘേന്ദു തെറിച്ചു ബസിന്റെ ചക്രങ്ങള്‍ക്കടിയില്‍ പെടുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: