മാന്നാര്‍: കുട്ടികള്‍ക്ക് വിസ്മയമായി അറിവുകള്‍ പകര്‍ന്ന് പാമ്പുകളുടെ തോഴന് വാവ സുരേഷ്. കുട്ടമ്പേരൂര്‍ എസ്കെവി ഹൈസ്ക്കൂളിലെ അവാര്‍ഡ് ദിനത്തോട് അനുബന്ധിച്ച് വാവ സുരേഷ് പരിസ്ഥിതിയെ കുറിച്ചും പാമ്പു സംരക്ഷണത്തെ കുറിച്ചും നടത്തിയ ക്ലാസ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഒരു പോലെ പ്രയോജകരമായത്. നീര്‍ക്കോലി മുതല്‍ രാജവെമ്പാലവരെയുള്ള പാമ്പുകളുമായിട്ടായിരുന്നു വാവാസുരേഷ് എത്തിയത്. ഇന്ത്യയിലെ പാമ്പുകളുടെ പ്രത്യേകതകള്‍, പരിസ്ഥിതിക്ക് ചെയ്യുന്ന പ്രയോജനം, സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ എല്ലാ കാര്യങ്ങളും മുന്നുമണിക്കൂര്‍ നീണ്ടു നിന്ന പഠനക്ലാസില്‍ അദ്ദേഹം വിശദീകരിച്ചു.
കുട്ടികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം തയ്യാറായി. പാമ്പുകളെ അടുത്ത് അറിയാന്‍ കുട്ടികള്‍ക്ക് ലഭിച്ച അപൂര്‍വ്വ അവസരമായിരുന്നു ക്ലാസ്. സ്കൂള്‍ മാനേജര്‍ അഡ്വ.അനില്‍ വിളയില്‍ അദ്ധ്യക്ഷത വഹിച്ചു. മാന്നാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. സതീശ് ശാന്തിനിവാസ്, എസ്. വനജകുമാരി, രാധാകൃഷ്ണന് പുല്ലാമഠത്തില്‍, ഗോപാലകൃഷ്ണന് നായര്‍, ശ്രീലത രാജേന്ദ്രന്, എസ്. ഇന്ദിരാകുമാരി, റോയ്.എസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: