വാഷിങ്ടണ്‍: ഐഎസിനെതിരെയുള്ള അമേരിക്കന്‍ സൈനിക നടപടിയ്ക്ക് പേരിട്ടു.’ഓപ്പറേഷന് ഇന്‍ഹരന്റ് റിസോള്‍വ് എന്നാണ് പേര്.ഏതാനും ദിവസം മുമ്പാണ് ഈ ‘യുദ്ധ’ ത്തിന് പേരിടാന്‍ യു.എസ് സൈനിക നേതൃത്വം തീരുമാനിച്ചതെന്ന് ഉന്നത ഉദ്യോഗസ്ഥനായ ജനറല്‍ മാര്‍ട്ടന്‍ ഡംപ്സി പറഞ്ഞു.
സൈനിക നടപടി പ്രഖ്യാപിക്കുന്നതിനു മുമ്പേ അതിന് പേരു നല്കി പ്രചാരണം നടത്തുന്ന രീതിയാണ് യു.എസ് സ്വീകരിക്കാറുള്ളത്. എന്നാല്‍ എന്തുകൊണ്ടാണ് ഐഎസിനെതിരെയുള്ള നീക്കത്തിന് പേരിടാന്‍ വൈകിയതെന്ന് വ്യക്തമല്ല.
ഓപ്പറേഷന് ഇറാഖി ഫ്രീഡം എന്നായിരുന്നു 2003 ലെ ഇറാഖ് അധിനിവേശത്തിന് നല്കിയ പേര്. 2003 നും 2011 നും ഇടയില്‍ ഓപ്പറേഷന് എയര്‍ബോണ്‍ ഡ്രാഗണ്‍, ഓപ്പറേഷന് സോഡ മൗണ്ടന്‍ തുടങ്ങി അഞ്ഞൂറിലധികം സൈനിക നടപടികളാണ് യു.എസ് നടപ്പാക്കിയത്. ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേര് ഏറെ കൊട്ടിഘോഷിച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: