കടുത്തുരുത്തി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജന്‍ധന്‍ യോജന സിപിഎമ്മിന്റെതാണ് എന്ന വ്യാജ പ്രചരണം നടത്താനാണ് സിപിഎം സര്‍വ്വേ പ്രവര്‍ത്തനം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന നിര്‍വ്വാഹസമിതിയംഗം അഡ്വ. ജയസൂര്യന്‍ പറഞ്ഞു. കടുത്തുരുത്തിയില്‍ നിയോജകമണ്ഡലം വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് നേതൃത്വം കൊടുക്കുന്ന ശുചീകരണ പദ്ധതി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിതന്നെയാണ് ഈ രണ്ട് പദ്ധതികളും സിപിഎം ഏറ്റെടുത്തതുപോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും നടപ്പാക്കാനായി മുന്നോട് വരണം.
ശശി തരൂര്‍ മാതൃക കാണിച്ചതുപോലെ കോണ്‍ഗ്രസ് ഭാരത ശുചീകരണ പദ്ധതി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, മണിലാല്‍ കല്ലറ, സന്തോഷ് കുമാര്‍, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: