മുഹമ്മ: നോയിഡയില്‍ പൂജാരിയായ മകന് സ്പീഡ് പോസ്റ്റില്‍ അയച്ച കത്ത് അച്ഛന് ലഭിച്ചത് എട്ടു മാസം കഴിഞ്ഞ്. മുഹമ്മ മറ്റത്തില്‍ മോഹനനാണ് മകന് ബിനീഷ് നോയിഡയില്‍ നിന്ന് എട്ടുമാസം മുമ്പ് കത്തയച്ചത്. കത്ത് ബുധനാഴ്ചയാണ് മോഹനന് ലഭിച്ചത്. മോഹനന് അടക്കമുള്ള കുടുംബാംഗങ്ങളെ നോയിഡയിലേക്ക് ക്ഷണിച്ചുള്ള കത്തും തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത കടലാസുകളുമാണ് ഉണ്ടായിരുന്നത്. കത്തും രേഖകളും ലഭിക്കാതായതിനെ തുടര്‍ന്ന് മോഹനനും കുടുംബവും ഇന്റര്‍നെറ്റ് വഴി രേഖകള്‍ ശേഖരിച്ച് നോയിഡയില്‍ പോയി മടങ്ങി. മാര്‍ച്ച് 11നാണ് തിരിച്ചു നാട്ടിലെത്തിയത്. കത്ത് ലഭിച്ചത് ബുധനാഴ്ചയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: