ന്യൂയോര്‍ക്ക്: എബോളയെന്ന മാരക വൈറസ് ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ അതിനെ തുടച്ചു നിക്കുന്നതിന് സഹായവുമായി ഫേസ്ബുക്ക് സിഇഒ രംഗത്ത്.
153 കോടി സംഭാവന നല്‍കിയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് എബോളയെ പ്രതിരോധിക്കാന്‍ മുന്നോട്ട് വന്നിരിക്കുന്നത്. യു.എസ് സെന്റേഴ്സ് ഫൊര്‍ ഡിസീസ് കണ്ട്രോള് ഫൗണ്ടേഷനാണ് തുക കൈമാറിയത്.
എബോള വൈറസിനെ നാം നിയന്ത്രണത്തിലാക്കണം. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ എബോള വൈറസ് കൂടുതല്‍ പേരിലേക്കു പടരുമെന്ന് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.
നേരത്തെ മൈക്രോസോഫ്റ്റ് തലവന്‍ ബില്‍ഗേറ്റ്സും ഭാര്യ മെലിന്‍ഡയും കഴിഞ്ഞമാസം എബോള വൈറസിനെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 50 മില്യണ്‍ ഡോളര്‍ സംഭാവന ചെയ്തിരുന്നു.
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അതിവേഗം പടര്‍ന്ന കൊണ്ടിരിക്കുന്ന എബോള വൈറസ് ഇതുവരെ 4400 പേരുടെ ജീവനെടുത്തിട്ടുണ്ട്. 8400 പേര് രോഗബാധിതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: