ചര്‍മ്മത്തിന് മൃദുലതയും ശോഭയും ലഭിക്കാന്‍ പപ്പായ ഉപയോഗിക്കുന്നത് നല്ലതാണ്. പപ്പായ കട്ടിയായി മുഖത്ത് തേച്ച് പിടുപ്പിച്ച ശേഷം ഏതാനും മിനിറ്റുകള്‍ കഴിഞ്ഞ് കഴുകിക്കളയാം.
ചിലരില്‍ പ്രായം കൂടുമ്പോള്‍ ചര്‍മ്മത്തിന് നിറഭേദമുണ്ടാകും. പപ്പായ ഉപയോഗിക്കുന്നതു വഴി ഈ പ്രശ്നത്തെ തടയാനാവും. രണ്ട് ടീസ്പൂണ്‍ തേന്‍, അരക്കപ്പ് കലക്കിയ പപ്പായ എന്നിവ എടുക്കുക. ഇവ കൂട്ടിക്കലര്‍ത്തി കട്ടിയായി മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ച് കഴിഞ്ഞ് ചെറു ചൂട് വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് ഉണങ്ങിയ ശേഷം ഒരു മോയ്സ്ചറൈസര്‍ തേച്ചാല്‍ മതി. പപ്പായ വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമാണ്.
പപ്പായ ഉപയോഗിക്കുന്നത് വഴി പ്രായക്കൂടുതല്‍ തോന്നിപ്പിക്കാനിടയാക്കുന്ന ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ കുറയ്ക്കാനാവും. ആര്‍ത്രൈറ്റിസ്, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ തുടങ്ങി കാന്‍സര്‍ വരെ തടയാനും വിറ്റാമിന്‍ സി ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: