ചങ്ങനാശേരി: അമര ചെമ്പകശേരി നാരായണന് നായരെ വിദ്യാര്‍ത്ഥികള്‍ക് കഞ്ചാവ് വിതരണം ചെയ്തതിന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ്. കൃഷ്ണകുമാറും സംഘവും അറസ്റ്റു ചെയ്തു. ഇയാളുടെ കയ്യില്‍ നിന്നും അറുപതു കഞ്ചാവുപൊതികള്‍ എക്സൈസ് പിടിച്ചെടുത്തു. ഒരു ഗ്രാം തൂക്കം വരുന്ന പൊതികളാണ് ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്നത്. ഒരു പൊതിക്ക് 50 മുതല്‍ 100 രൂപവരെ വിലയ്ക്കാണ് ഇയാള്‍ വിറ്റിരുന്നത്. അമര ജങ്ഷനിലും സമീപ പ്രദേശങ്ങളിലും കഞ്ചാവ് വില്പന നടത്തിവന്നിരുന്ന ഇയാളുടെ വീട്ടില്‍ രാവിലെയും വൈകിട്ടും സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ കഞ്ചാവിനായി എത്തുന്നത് പതിവാണ്. ചങ്ങനാശേരി, തിരുവല്ല എക്സൈസ് റേഞ്ചുകളിലെ നിരവധി കഞ്ചാവു വില്പന കേസുകളിലെ പ്രതിയാണിയാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: