മലാല വീണ്ടും വാര്‍ത്തയില്‍ നിറയുകയാണ്. ഇത്തവണ വെടിയൊച്ചകള്‍ക്കു നടുവിലല്ലെന്നു മാത്രം. സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം സ്വന്തമാക്കിയാണ് അവള് വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. നൊബേല്‍ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. അതിനപ്പുറം, പാക്കിസ്ഥാനിലേക്ക് 35 വര്‍ഷത്തിനുശേഷം നൊബേല്‍ എത്തിച്ച പെണ്‍കുട്ടിയും. സമാധാന നൊബേല്‍ മലാലയ്ക്ക് അര്‍ഹതപ്പെട്ടതാണോ എന്ന് പലരും ചോദിക്കുന്നുണ്ട്. ഭീകരതാഴ്വരയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ സ്വന്തം ജീവന് പണയപ്പെടുത്തിയ പെണ്‍കുട്ടിക്ക് നൊബേല്‍ അര്‍ഹതപ്പെട്ടതു തന്നെയാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഭീകരരോടാണ് മലാല പോരാടിയത്. സ്വാതിലെ വരും തലമുറയ്ക്കുവേണ്ടി അവള് നയിച്ചത് ധീരമായ പോരാട്ടമാണ്. മരണശയ്യയില്‍ നിന്നും വിദ്യാഭ്യാസമെന്ന അവകാശത്തിനുവേണ്ടി തിരിച്ചെത്തിയ മലാലയുടെ ജീവിതം ലോകത്തിനു തന്നെ മാതൃകയാണ്. ഒപ്പം ചെറുത്തുനില്‍പ്പിന്റെ പ്രതീകം കൂടിയാണ് മലാല യൂസഫ് സായ് എന്ന പെണ്കിടാവ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: