അമ്പലപ്പുഴ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ ഉന്തും തള്ളിലും ജനല്‍ ചില്ലുകള്‍ തകര്‍ന്നു. മൂന്നുപേര്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് 14-ാം വാര്‍ഡ് വൈറ്റ് ഹൗസില്‍ മുഹമ്മദ് റാഫി (20) പതിനഞ്ചില്‍ പുതുവല്‍ നിതിന്‍ തോമസ് (21), 13-ാം വാര്‍ഡ് കാക്കിരിയില്‍ വിബിന് (20) ഇന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയായിരുന്നു സംഭവം. മര്‍ദ്ദനത്തില്‍ പരിക്കേറ്റ മദ്ധ്യവയസ്ക്കയെ ആശുപത്രയില്‍ എത്തിച്ചവരും മദ്യപിച്ചെത്തിയ സംഘവും തമ്മില്‍ ഉണ്ടായ ഉന്തും തള്ളിലുമാണ് ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ന്നത്. പുന്നപ്ര ചള്ളിതീരത്ത് മെഡോനാക്ക് സമീപം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിയ സംഭവത്തില്‍ മദ്യപസംഘങ്ങള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. ഇതിനിടെ വഴക്കൊഴിവാക്കാനെത്തിയ ചള്ളിത്തോപ്പില് സുലോചന (54)യ്ക്ക് പരിക്കേറ്റു. സുലോചനയെ സംഘത്തിലുണ്ടായിരുന്ന ചിലര്‍ ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പിന്നാലെ എത്തിയ എതിര്‍സംഘവുമായി ആശുപത്രിക്ക് മുന്നില്‍ ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. ഇതിനിടയിലാണ് അത്യാഹിത വിഭാഗത്തിന്റെ ചില്ലുകള്‍ തകര്‍ന്നത്. തുടര്‍ന്ന് ആശുപത്രയില്‍ എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഇവരെ പിടികൂടി അമ്പലപ്പുഴ പൊലീസിന് കൈമാറി. കോടതയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും, കടപ്പുറത്തെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലും അക്രമങ്ങള്‍ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: