മുഹമ്മ: സിപിഐ ബ്രാഞ്ച് സമ്മേളനത്തിനെത്തിയ ചേര്‍ത്തല മണ്ഡലം സെക്രട്ടറിയെ സഖാക്കള്‍ തടഞ്ഞുവച്ചു. മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ സിഎംഎസ് ബ്രാഞ്ച് സമ്മേളനത്തിലായിരുന്നു സംഭവം. ലോക്കല്‍ സമ്മേളന പ്രതിനിധികളെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്തതാണ് തടഞ്ഞുവയ്ക്കാന്‍ കാരണം. ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനങ്ങളില്‍ തങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ സാദ്ധ്യതയുള്ളവരെ സമ്മേളന പ്രതിനിധികളായി തെരഞ്ഞെടുക്കാതിരിക്കാനുള്ള ശ്രമമാണ് മണ്ഡലം സെക്രട്ടറിയുടെ ഭാഗത്ത് നിന്നുണ്ടായതായാണ് ആരോപണം. ഇതോടെ ചേര്‍ത്തല തെക്ക് മണ്ഡലം കമ്മറ്റിക്ക് കീഴിലുള്ള ബ്രാഞ്ച് കോണ്‍ഫറന്‍സുകളില്‍ വിഭാഗീയത രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: