തുറവൂര്‍: തിരുമലഭാഗം പ്രദേശത്തുള്ള ഏതാനും ചില കുട്ടികളുടെ മനസില്‍ ഉദിച്ച ആശയം മറ്റുകുട്ടികളുടെ കൂട്ടായ്മയോടെ നാടിന് മാതൃകയായി മാറി. ഒഴിവുസമയങ്ങള്‍ വെറുതെ പാഴാക്കിക്കളയുന്ന കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ള കുട്ടികള്‍ ചേര്‍ന്ന് അച്ഛനമ്മമാരുടേയും, നാട്ടിലെ പ്രമുഖരുടേയും സഹായത്തോടെ സംഗീതഉപകരണങ്ങള്‍ പഠിക്കാന്‍ തയ്യാറായി. ആദ്യപടിയായി കുട്ടികള്‍ നാസിക്ഢോല് തെരഞ്ഞെടുത്തു. ഉത്സാഹഭരിതരായ കുട്ടികള്‍ വെറും രണ്ടു ദിവസം കൊണ്ടു് പരിശീലനം നേടി പ്രാപ്തരായത് നാട്ടുകാരില്‍ അത്ഭുതവും ആത്മവിശ്വാസവും ഉളവാക്കി.
ശ്രീലക്ഷ്മീനരസിംഹമൂര്ത്തിയുടെ പേരില്‍ ആറുമാസം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് അറുപതോളം പരിപാടികള്‍ പിന്നിട്ടുകഴിഞ്ഞു. ഇപ്പേള്‍ അമ്പതോളം കുട്ടികള്‍ സംഘത്തിലുണ്ട്. എല്‍കെജി മുതല്‍ ഡിഗ്രിവരെയായി വിവിധ ക്ലാസുകളില്‍ പഠിക്കുന്നവരാണ എല്ലാവരും തന്നെ. ശ്രീനേഷാ (അമ്പാടി-നാല്)ണ് ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. സംഘത്തെ നയിക്കുന്നത് എസ്. ദേവനാരായണപ്രഭു ആണ്. കുട്ടികള്‍ക്ക് ചെറിയൊരു വരുമാനമാര്‍ഗമാണെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ പ്രതിഫലേച്ഛയില്ലാതെ അവതരിപ്പിച്ചു് മാതൃക കാട്ടാറുമുണ്ട്. നാടിന്റെ നന്മയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇവരുടെ സാന്നിദ്ധ്യം സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: