ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ നൂറുദിന ഭരണത്തില്‍ ആകൃഷ്ടരായി പൊട്ടശേരിയില് മുപ്പതോളം പേര് ബിജെപിയില്‍ ചേര്‍ന്നു. തൃക്കൊടിത്താനം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.കെ. സുനില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ചങ്ങനാശേരി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എം.എസ്. വിശ്വനാഥന് അംഗത്വവിതരണം നടത്തി. ബിഎംഎസ് ടൗണ്‍ സെക്രട്ടറി കെ.പി. റെജികുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വിനോദ്കുമാര്‍, പൊട്ടശേരി ബൂത്ത് കമ്മറ്റി പ്രസിഡന്റ് ശശി പാലമുറ്റം, സെക്രട്ടറി ബൈജു പനംപാതിക്കല്‍, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: