ചങ്ങനാശേരി: പടിഞ്ഞാറന്‍ ബൈപാസ് റോഡിന്റെ പണി ഉടന്‍ ആരംഭിക്കണമെന്ന് കര്‍ഷകമോര്‍ച്ച നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. വാഴപ്പള്ളിച്ചിറ മുതല്‍ ളായിക്കാട് വരെയുള്ള റിങ് റോഡ് പടിഞ്ഞാറന്‍ ബൈപാസിന്റെ സര്‍വ്വേ പൂര്‍ത്തിയാക്കി പണിയാരംഭിച്ചാല്‍ ചങ്ങനാശേരി ടൗണിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സാധിക്കും.
അതുപോലെ ആലപ്പുഴയില്‍ നിന്നും തിരുവല്ലയ്ക്ക് പോകാനും കോട്ടയത്തിന് പോകാനും മാര്‍ക്കറ്റ്, പെരുമ്പഴക്കടവ്, പൂവം, കക്കാട്ട് കടവ്, ളായിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാര്‍ക്കും ഇത് പ്രയോജനം ചെയ്യുമെന്നും 20ഓളം പാടശേഖരങ്ങള്‍ക്ക് ഇത് ഗുണകരമാകുമന്നും കര്‍ഷകമോര്‍ച്ച നിര്‍ദ്ദേശിച്ചു. ഇതുസംബന്ധിച്ച് എംഎല്‍എ സി.എഫ്. തോമസിന് നിവേദനം നല്‍കാനും തീരുമാനിച്ചു.
കര്‍ഷകമോര്‍ച്ച ചങ്ങനാശേരി നിയോജകമണ്ഡലം പ്രസിഡന്റ് ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍, പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, എം.പി. രവി, രാധാകൃഷ്ണന്, കനകരാജ്, ശ്രീകുമാര്‍, മഹേഷ്, രാജേഷ്, രാമചന്ദ്രന്‍പിള്ള, ഭാസ്കരമേനോന്‍ ന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: