കടുത്തുരുത്തി: കല്ലറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ പോത്തന് മ്യാലില്‍ വട്ടമറ്റം പാടശേഖരങ്ങളില്‍ കര്‍ഷക കൂട്ടായ്മയുടെയും സന്നദ്ധ സന്നദ്ധസംഘടനകളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ തരിശായിക്കിടന്ന പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കുന്നു. തരിശു പാടശേഖങ്ങളുടെ പുറം ബണ്ടുനിര്‍മ്മിച്ച് കൃഷി ചെയ്താലുണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കാന്‍ മടിച്ചത്. സ്വാമിനാഥന് കമ്മീഷന്റെ പുനരുദ്ധാര പാക്കേജില്‍ ഈ പാടശേഖരങ്ങളെ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
എ, ബി, സി എന്ന നിലയില്‍ മൂന്നു വിഭാഗമായി തരംതിരിച്ചാണ് കുട്ടനാടന്‍ വികസനഫണ്ട് വിനിയോഗിക്കപ്പെട്ടത്. സി ഗ്രേഡില്‍പ്പെട്ട പാടശേഖരങ്ങള്‍ക്ക് ഫണ്ട് നല്‍കാനാവില്ല എന്നതാണ് ഇപ്പോഴത്തെ നിലപാട്. എംഎല്‍എ ശ്രമിച്ചിരുന്നെങ്കില്‍ സി ഗ്രേഡ് പാടശേഖരങ്ങളും കൃഷിയാഗ്യമാക്കമായിരുന്നു എന്ന് കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: