കോട്ടയം: കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ ഷണ്ടിങ് ഡ്രൈവര്‍ എം.പി. പരമേശ്വരന് നായര്‍ (52)ക്ക് മര്‍ദ്ദനമേറ്റു. വണ്ടി ഒതുക്കിയിടുന്നതിനായി എടുത്തപ്പോള്‍ ബോര്‍ഡ് വച്ചില്ല എന്നുപറഞ്ഞ് ചിങ്ങവനം മാവിളങ്ങ് സ്വദേശി ബഹളം വയ്ക്കുകയും ഡ്രൈവിങ് സീറ്റില്‍ ഇരുന്ന പരമേശ്വരന് നായരെ മര്‍ദ്ദിക്കുകയുമായിരുന്നു. ഇയാളെ നാട്ടുകാരും കെഎസ്ആര്‍ടിസി ജീവനക്കാരും ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.
മര്‍ദ്ദനമേറ്റ പരമേശ്വരന് നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരായ കയ്യേറ്റം ഇപ്പോള്‍ വര്‍ദ്ധിച്ചുവരികയാണ്. കോട്ടയം ഡിപ്പോയില്‍ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ കെഎസ്ടിഎംപ്ലോയീസ് സംഘം ജില്ലാ സെക്രട്ടറി ഇ.ടി. ഓമനക്കുട്ടന് പ്രതിഷേധിച്ചു. ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ മതിയായ സംരക്ഷണം നല്കാന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: