ആലപ്പുഴ: ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപാര സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലാ അസിസ്റ്റന്റ് കമ്മീഷണര്‍ മധുസൂദനന് പിള്ളയുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്. തോട്ടപ്പളളി, പുറക്കാട്, അമ്പലപ്പുഴ, കാക്കാഴം, കളര്‍കോട് പ്രദേശങ്ങളിലെ ഹോട്ടലുകള്‍, പലചരക്കുമൊത്ത വ്യാപാരസ്ഥാപനങ്ങള്‍ അടക്കുമുള്ള കടകളിലും വ്യപാരസ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
തിങ്കളാഴ്ച രാവിലെ ഒമ്പതിനു തുടങ്ങിയ പരിശോധന വൈകിട്ടോടെയാണ് അവസാനിച്ചത്. വൃത്തിഹീനമായ ഹോട്ടലുകള്‍ക്കും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്കി. പുന്നപ്ര അമ്പലപ്പുഴ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്നു ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുകയും പിഴ ഈടാക്കുകയും ചെയ്തു. സംസ്ഥാന ഫുഡ്ആന്റ് സേഫ്റ്റി കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലാ വിഭാഗം ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ സുരേഷ് കുമാര്‍, ആറന്മുള വിഭാഗം ഓഫീസര്‍ ഉണ്ണികൃഷ്ണന്, അടൂര്‍ വിഭാഗം ഓഫീസര്‍ ബാബുരാജ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു. അമ്പലപ്പുഴയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പതോളം ഐസ് ഫാക്ടറികളിലും പരിശോധന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: