അമ്പലപ്പുഴ: ആര്‍എസ്പി സ്ഥാപകനേതാവ് എന്‍.ശ്രീകണ്ഠന് നായര്‍ എഴുതിയ എന്റെ അമ്മ എന്ന ഓര്‍മ്മ കുറിപ്പ് ഡോക്യുമെന്ററിയാകുന്നു. ശ്രീകണ്ഠന് നായരുടെ ഭാര്യ മഹേശ്വരി അമ്മയാണ് പ്രധാന വേഷമിടുന്നത്. എന്‍. ശ്രീകണ്ഠന് നായര്‍ ജയിലില്‍ കഴിയുമ്പോള്‍ അമ്മയെ കുറിച്ചെഴുതിയ ഓര്മ്മകുറിപ്പുകളാണിത്. അമ്മ മരിച്ചിട്ടും ഒന്നു കാണുവാനായി സര് സിപി അനുവദിച്ചിരുന്നില്ല. ജയിലില്‍ കഴിയിമ്പോഴാണ് എഴുതിയതെങ്കിലും പിന്നീടാണ് പ്രസിദ്ധീകരിക്കുന്നത്. തകഴിയാണ് ഓര്‍മ്മകുറിപ്പിന്റെ അവതാരിക തയ്യാറാക്കിയിട്ടുള്ളത്. ചെമ്പകവല്ലി തമ്പുരാട്ടിയാണ് അമ്മയായി വേഷമിടുന്നത്. എന്‍. ശ്രീകണ്ഠന് നായരുടെ വേഷമിടുന്നത് ഗണേഷ് കുമാറാണ്. തിരക്കഥ ഡോ. പി.കെ.ഭാഗ്യലക്ഷമിയും, സംഗീതം ഡോ: രാജീവ് മാവുങ്കലും നിര്‍വ്വഹിക്കുന്ന ഇരുപത് മിനിറ്റുള്ള ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് എന്‍.എന്‍. ബൈജുവാണ്. ഒക്ടോബര്‍ 13നും 14നുമായി അമ്പലപ്പുഴയില്‍ ഡോക്യുമെന്ററി പൂര്‍ത്തീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: