ചേര്‍ത്തല: ടൂറിസം സീസണ് തുടക്കമാകുന്ന സാഹചര്യത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാന്‍ സംസ്ഥാനത്ത് നിലവിലുള്ള മദ്യോത്പാദന വിതരണവിപണന നയങ്ങള്‍ പൊളിച്ചെഴുതണമെന്ന് ടൂറിസം വ്യവസായ രംഗത്തെ പ്രമുഖര്‍ ആവശ്യപ്പെടുന്നു.
ഓരോ വര്‍ഷവും സഞ്ചാരികളുടെ എണ്ണം കൂടുവാന്‍ കാരണം സംസ്ഥാനത്തിന്റെ സൗന്ദര്യം മാത്രമല്ല. ഹോട്ടലുകളിലും മറ്റ് കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന മദ്യവും ബിയറും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. കാര്യക്ഷമമായ മദ്യനയം സംസ്ഥാന സര്‍ക്കാര്‍ രൂപപ്പെടുത്തിയാല്‍ മാത്രമേ വ്യവസായികള്‍ക്ക് ഹോട്ടല്‍ രംഗത്ത് മുതല്‍മുടക്കാന്‍ കഴിയൂ. കോടികള്‍ ബാങ്ക് വായ്പയും മറ്റുമെടുത്ത് ബാര്‍ ഹോട്ടലുകള്‍ കെട്ടി ഉയര്‍ത്തിയ വ്യവസായികളെ സര്‍ക്കാരിന്റെ മദ്യനയം ദുരിതത്തിലാക്കി. ബിയര്‍ വൈന്‍ പാര്‍ലറുകള്‍ കൂടുതലായി തുടങ്ങുക, റസ്‌റ്റോറന്റുകളിലും ബാര്‍ ലൈസന്‍സ് അനുവദിക്കുക, രാത്രി 12 വരെ ബാറുകള്‍ തുറക്കാനുള്ള അനുമതി നല്‍കുക, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നുമാണ് ഹോട്ടല്‍ മേഖലയിലെ പ്രമുഖരുടെ അഭിപ്രായം.
സംസ്ഥാനത്ത് ആവശ്യമായ മദ്യം അന്യസംസ്ഥാനത്ത് നിന്നും വിദേശത്തു നിന്നുമാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നത്. ഇത് ഒഴിവാക്കി സംസ്ഥാനത്ത് തന്നെ സ്പിരിറ്റ് ഉത്പ്പാദിപ്പിച്ച് മദ്യവും ബിയറും വൈനും ഉത്പ്പാദിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: